നബിദിനം പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് അവധി

അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്  പ്രകാരം ഒക്ടോബര്‍ 29 വ്യാഴാഴ്‌ചയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേര്‍ന്നുവരുന്നതിനാല്‍ ഫലത്തില്‍ ഒന്നിലധികം ദിവസത്തെ അവധിയാണ് ഒരുമിച്ച് ലഭിക്കുന്നത്.

രാജ്യത്തെ പൊതുമേഖലയ്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞയാഴ്‍ച തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിപ്പ് നല്‍കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *