ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മസ്കറ്റ്: ഒമാനില്‍  കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 2164 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 58179 ആയി.

പുതിയ രോഗികളില്‍ 1572 പേരും സ്വദേശികളാണ്. 592  പേരാണ്  പ്രവാസികള്‍.

6173 സാമ്പിളുകളാണ് പരിശോധന നടത്തിയിരുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

1159 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് കൊവിഡ്മുക്തരായവരുടെ എണ്ണം 37257ലെത്തി.

20922 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. കൊവിഡ് മൂലം രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 259 ആയി ഉയര്‍ന്നു.

67 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 519 പേരാണ്.

ഇതില്‍ 146 പേര്‍  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *