ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ നമ്പര്‍ ബിസി; ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്

കുവൈത്ത് സിറ്റി : ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ നമ്പര്‍ ബിസി, സംസാരിച്ചത് ആരോടാണെന്ന് ചോദിച്ച ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചു.

കുവൈത്തിലാണ് ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചത് ആരോടാണെന്ന് ചോദിച്ചതിന് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

വീടിന് പുറത്തുപോയ ഭാര്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ നമ്പര്‍ തിരക്കിലാണെന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനെ ഫോണില്‍ കിട്ടാതെ വന്നതോടെ യുവതി വീണ്ടും ഡയല്‍ ചെയ്‌തെങ്കിലും നമ്പര്‍ ബിസിയാണെന്നാണ് അറിയാന്‍ സാധിച്ചത്.

ഒരു മണിക്കൂറിനിടെ പല തവണ യുവതി ഇത് ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവിനോട് സംസാരിക്കാന്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ ഭര്‍ത്താവിന് മെസേജ് അയച്ചു.

എന്നാല്‍ മറുപടി കിട്ടിയില്ല. തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഇതേപ്പറ്റി ചോദിച്ചു. എന്നാല്‍ ആരോടാണ് സംസാരിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ ആക്രമിക്കുകയും ഇതിന് പിന്നാലെ യുവതി വീട് വിട്ട് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയുമായിരുന്നെന്നാണ് വിവരം.

പിന്നീടാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം യുവതി പൊലീസിനെ സമീപിച്ചത്.

സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഭര്‍ത്താവിനെ പൊലീസ് വിളിപ്പിച്ചതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ജിഡിഎന്‍ ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *