ഭാര്യയെ ‘ചതിച്ച’ ഇന്ത്യൻ ബിസിനസുകാരന് ദുബായിൽ ജയിൽ ശിക്ഷ; കുടുക്കിയത് ലാപ്ടോപ്

ദുബായ്: ∙ സ്വന്തം ഭാര്യയെ ‘ചതിച്ച്’ മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ ബിസിനസുകാരന്റെ അപ്പീൽ കോടതി തള്ളി. ഒരു മാസം ജയിൽ ശിക്ഷ വിധിച്ച കോടതി, പ്രതിയെ ദുബായിൽ നിന്നും നാടുകടത്താനും ഉത്തരവിട്ടു. ബിസിനസുകാരൻ മറ്റൊരു യുവതിയുമായി ലെംഗികബന്ധത്തിൽ ഏർപ്പെടുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ വളർത്തു മകനാണ് കണ്ടത്. വളർത്തമ്മയുടെ ലാപ്ടോപ്പാണ് മകൻ ഉപയോഗിക്കുന്നത്. ഒരു ദിവസം ലാപ്ടോപ് ഉപയോഗിക്കുമ്പോൾ വളർത്തഛന്റെ മോശം ചിത്രങ്ങൾ യുവാവ് കണ്ടു.

പരിശോധിച്ചപ്പോൾ 2015 മുതൽ വളർത്തഛൻ മറ്റൊരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണം ബിസിനസുകാരൻ തള്ളി. വളർത്തുമകനും ഭാര്യയും ചേർന്ന് പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണിതെന്ന് പ്രതി കോടതിയിൽ നിലപാടെടുത്തു. എന്നാൽ, ഫോറൻസിക് തെളിവുകൾ പ്രതിയ്ക്ക് എതിരായിരുന്നു. ഒാഗസ്റ്റിൽ ദുബായിലെ കോടതി ഇയാൾക്ക് ഒരുമാസം തടവും ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *