ദുബായില്‍ നിന്ന് അബുദാബിയിലേക്ക് 12 മിനിറ്റോ ? അടിപൊളിയായി ഈ പദ്ധതി

ദുബായ് : അബുദാബിയില്‍ നിന്ന് ദുബായില്‍ എത്താന്‍ 12 മിനിറ്റോ? റിയാദിലേക്ക് പോകാന്‍ 48 മിനിറ്റും. ഇതൊക്കെ സാധ്യമാണോ എന്നാണ് ചിന്തിക്കുന്നത്. അടുത്തതലമുറ ഗതാഗത സംവിധാനമായ ഹൈപ്പര്‍ ലൂപ്പ് വഴി ഇത് സാധ്യമാണ്.

Loading...

വിമാനത്തെക്കാളും വേഗത്തില്‍ പായുന്ന ട്രെയിന്‍ സമാനമായ സംവിധാനമാണ് ഹൈപ്പര്‍ ലൂപ്പ്. ഇതിന്റെ മാത‍ൃക ദുബായ് അന്താരാഷ്ട്ര മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.‌

പൊതു ഗതാഗതത്തിന്റെ ഭാവി മാതൃകയായാണ് അധികൃതര്‍ ഹൈപ്പര്‍ലൂപ്പിനെ കാണുന്നത്. ദുബൈയുടെ ഡിപി വേള്‍ഡ് ഒരു പ്രധാന നിക്ഷേപകരായ യുഎസ് കമ്ബനി ഇപ്പോള്‍ നടക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അതിശയിപ്പിക്കുന്ന ഒരു സാന്നിധ്യമാണ്.

ഹൈപ്പര്‍ ലൂപ്പിന്റെ മാതൃകയായ പാസഞ്ചര്‍ പോഡുകള്‍ ആണ് മോട്ടോര്‍ ഷോയിലുള്ളത്. എല്ലാം നിശ്ചയിച്ചതുപ്രകാരം സംഭവിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആളുകളെ വലിയ ദൂരത്തേക്ക് കൊണ്ടുപോകാനാകും.

“ലോസ് വെഗാസ് ബേസില്‍ 400-500 ടെസ്റ്റുകളിലൂടെ പൂര്‍ണ്ണ തോതിലുള്ള പോഡുകള്‍ കടന്നുപോയി – ഇപ്പോള്‍, ആ സാങ്കേതിക രൂപകല്‍പ്പന വാണിജ്യ പദ്ധതിയിലേക്ക് മാറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്,” വിഎച്ച്‌ഒയുടെ മിഡില്‍ ഈസ്റ്റ്, ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ജ് ധാലിവാള്‍ പറഞ്ഞു.

എന്താണ് ഹൈപ്പര്‍ ലൂപ്പ് ?

വിമാനത്തേക്കാളും വേഗത്തില്‍ പായുന്ന ട്രെയിന്‍ സമാന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്.

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനം. പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും.

മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്ബോള്‍ അതിവേഗത്തില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയുള്ള യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരിട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ കൈവരിക്കുക. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗത വരെയാകും. സാധാരണ യാത്രാവിമാനമായ ബോയിങ് 747 ന്റെ ശരാശരി വേഗത മണിക്കൂറില്‍ 920 കിലോമീറ്ററാണ്. അങ്ങനെവരുമ്ബോള്‍ യാത്രാവിമാനത്തേക്കാള്‍ വേഗതയില്‍ കുറച്ചുകൂടി സുരക്ഷിതമായുള്ള യാത്രയാണിത്

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *