മര്ഹ 2019 വെള്ളിയാഴ്ച ജഹ്റ ടെന്റില് നടക്കും

കുവൈത്ത്; ഇന്ത്യന് ഇസ്ലാഹി സെന്റര് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മര്ഹ 2019 ജനുവരി 11 വെള്ളിയാഴ്ച കാലത്ത് 9 മുതല് വൈകുന്നേരം 5 വരെ ജഹ്റ ടെന്റില് നടക്കും. ഫുട്ബോള്, വോളിബോള്, ക്രിക്കറ്റ്, വടംവലി, കലാ മത്സരങ്ങള് തുടങ്ങി വൈവിധ്യമായ വിവിധ മത്സരങ്ങള് ഉണ്ടാകും. സ്ത്രീകള്ക്കും കുട്ടികള്ക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും.

പരിപാടിയുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി സ്വാഗത സംഘ യോഗം വിലയിരുത്തി. യോഗത്തില് പ്രോഗ്രാം കണ് വീനര് മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ഷമീമുള്ള സലഫി, ടി.എം അബ്ദുറഷീദ്, എന്ജി. ഫിറോസ് ചുങ്കത്തറ, മിര്സാദ്, നജ്മുദ്ദീന് തിക്കോടി എന്നിവര് സംസാരിച്ചു. മര്ഹയില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് വിളിക്കുക. 65829673, 99060684

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *