രജിസ്റ്റര്‍ ചെയ്യാത്ത ഹവാല നിയമലംഘകർക്കു തടവും പിഴയും ;യുഎഇ നടപടി ശക്തമാക്കുന്നു

അബുദാബി: രജിസ്റ്റര്‍ ചെയ്യാത്ത ഹവാല ഇടപാടുകാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി യു എ ഇ  .കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയവയ്ക്കെതിരെ യുഎഇ നടപടി ശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി ഹവാല ഇടപാടുകാർ കേന്ദ്ര ബാങ്കിൽ (യുഎഇ സെൻട്രൽ ബാങ്ക്) റജിസ്റ്റർ ചെയ്യണം.

യുഎഇയിൽ  മുൻപു  തന്നെ അനുവദനീയമായിരുന്ന ഹവാല പ്രവർത്തനം നിയമവിധേയമാക്കാൻ നൽകിയ 6 മാസത്തെ സമയപരിധി  ഡിസംബർ  രണ്ടിന് അവസാനിക്കും.

െസൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്യുന്നവർക്കു നിയമവിധേയമായി പ്രവർത്തിക്കാം.

നിയമലംഘകർക്കു തടവും പിഴയും ലഭിക്കും.ബാങ്കിങ് സൗകര്യങ്ങളില്ലാത്ത ഉൾപ്രദേശങ്ങളിലെ നിരക്ഷരരുടെ ധനവിനിമയം എന്ന രീതിയിൽ ഹവാല ഇടപാട് യുഎഇയിൽ അംഗീകരിച്ചിരുന്നു. ഇതു യുഎഇയിൽ ഹുണ്ടി എന്നാണ് അറിയപ്പെടുക.

പ്രാദേശിക കറൻസി നൽകിയാൽ അതതു രാജ്യത്തെ കറൻസി വീട്ടിലെത്തിക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ ചെയ്യുന്ന ഇടനിലക്കാരെ ഹവാലാദാർ എന്നാണു വിളിക്കുന്നത്.

ഇനി മുതൽ ഈ പ്രവർത്തനങ്ങൾ സെൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്തിട്ടായിരിക്കണം എന്നാണ് നിബന്ധന.സംശയകരമായ ഇടപാട് ശ്രദ്ധയിൽപെട്ടാൽ സെൻട്രൽ ബാങ്കിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

ധനവിനിമയ സ്ഥാപനങ്ങൾ വ്യാപകമാകാത്ത കാലത്തു തുടങ്ങിയ ഹവാലയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും മറ്റും വ്യാപകമായതോടെയാണ് നടപടി കടുപ്പിക്കുന്നത്.

റജിസ്റ്റർ ചെയ്യുന്നതിലൂടെ ഹവാല ഇടപാടുകൾ സെൻട്രൽ ബാങ്കിന് നിരീക്ഷിക്കാനും നിയമവിരുദ്ധ ഇടപാടു കണ്ടെത്താനും സാധിക്കും.ഇന്ത്യക്കാരൻ അടക്കം 9 പേർക്ക് ശിക്ഷ.

അബുദാബി∙ 30.6 കോടി ദിർഹത്തിന്റെ കള്ളപ്പണ ഇടപാട് നടത്തിയ കേസിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപതു പേർക്കും തടവും പിഴയും. ഇതുമായി ബന്ധപ്പെട്ട 9 സ്ഥാപനങ്ങൾക്ക് വൻതുക പിഴയും വിധിച്ച് അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു.

വ്യക്തികൾക്ക് 7 മുതൽ 10 വർഷം വരെ തടവും  50 ലക്ഷം ദിർഹം വീതം പിഴയുമാണ് ശിക്ഷ. സ്ഥാപനങ്ങൾ 5 കോടി ദിർഹം വീതം പിഴയടയ്ക്കണം.  യുഎഇ, ബ്രിട്ടൻ, ഫ്രഞ്ച്, ‍ഡച്ച് പൗരന്മാരാണ് മറ്റു പ്രതികൾ.

സംശയാസ്പദമായ ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതാണ് സ്ഥാപനങ്ങൾക്കു വിനയായത്. ഇതേസമയം, ഇന്ത്യയിൽ ഹവാല ഇടപാട് നിയമ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഹുണ്ടി വഴി എത്തുന്ന പണം അനധികൃതമായാണ് കണക്കാക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *