സമൂഹമാധ്യമങ്ങളില്‍ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവര്‍ക്ക് തടവുശിക്ഷ

ദുബായ്  :  പൊതുസ്ഥലത്തും സമൂഹമാധ്യമങ്ങളിലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 6 മാസം തടവുശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ.

വനിതകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിക്കുന്നവർക്ക് ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ) ശിക്ഷ.

സമൂഹമാധ്യമങ്ങളിലെ മാന്യമല്ലാത്ത പ്രതികരണങ്ങൾ, ചേഷ്ടകൾ, മറ്റു സൂചനകൾ തുടങ്ങിയവയും ശിക്ഷയുടെ പരിധിയിൽ വരും.

വനിതകൾക്കു മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാർ വേഷം മാറിയെത്തിയാൽ ഒരു വർഷം തടവോ 10,000 ദിർഹമോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *