ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതിന് 10,866 കേസുകൾ റജിസ്റ്റർ ചെയ്തു

മനാമ :ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകൾ റജിസ്റ്റർ ചെയ്തുവെന്നു പോലീസ്.

വടക്കൻ ഗവർണറേറ്റ് 2,643, തലസ്ഥാന ഗവർണറേറ്റ് 2,096, തെക്കൻ ഗവർണറേറ്റ് 1,808 .

ഇതിനു പുറമേ ദേശീയ പൊതുസുരക്ഷാ വിഭാഗം 1,246 കേസുകളും തുറമുഖ സുരക്ഷാ വിഭാഗം 84 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികളുണ്ടാകുമെന്ന് പൊലീസ് ഉപമേധാവി ബ്രിഗേഡിയർ ജനറൽ ഡോ.ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു.

ഊർജിത കർമപരിപാടികളിലൂടെയാണ് രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാക്കിയത്.

രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ അകലം പാലിക്കുന്നതടക്കമുള്ള നിർദേശങ്ങൾ അനുസരിക്കണം എന്നും അറിയിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *