കുവൈത്തില്‍ കോവിഡ് ബാധിതരില്‍ 60 ശതമാനവും വിദേശികള്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിതരില്‍ 60 ശതമാനം വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം.

കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്.

ഏറ്റവും കൂടുതല്‍ പുതിയ കേസുകളുള്ളത് ഹവല്ലി ഗവര്‍ണറേറ്റിലാണ്.

അഹ്മദി, ഫര്‍വാനിയ, ജഹ്‌റ, ക്യാപിറ്റല്‍ ഗവര്‍ണറേറ്റുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുക്കാത്തവരാണ്.

എല്ലാവരും എത്രയും വേഗം വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യണമെന്നും അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയത്ത് നിശ്ചിത കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *