സൗദി അറേബ്യയിൽ കൊവിഡ്​ ബാധിച്ച് 15 പേർ കൂടി മരിച്ചു

റിയാദ്​: കൊവിഡ്​ ബാധിച്ച്​ ഇന്ന്​ 15 പേർ കൂടി സൗദി അറേബ്യയിൽ മരിച്ചു. പുതുതായി 323 പേർക്ക്​ രോഗം​ സ്ഥിരീകരിച്ചു.

335 രോഗബാധിതർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്‍ത 3,44,875 പോസിറ്റീവ്​ കേസുകളിൽ 3,31,330 പേർ രോഗമുക്തി നേടി.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു.രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5296 ആയി.

മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8249 പേരാണ്​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതിൽ 767 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 62.

റിയാദ്​​ 41, യാംബു​ 29, മക്ക 24, ബുറൈദ​ 14, ഹുഫൂഫ്​​ 11, റിയാദ്​ അൽഖബ്​റ​ 9, ഉനൈസ​​​ 9, ഹാഇൽ 9, ജിദ്ദ 9, ദമ്മാം​​ 6, വാദി ദവാസിർ​ 5, മുബറസ്​​ 4, അഖീഖ്​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *