സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയിലും ഇനി സ്വദേശിവല്‍ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ കോണ്‍ട്രാക്ടിങ് മേഖലയിലും  സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവശേഷി വികസന നിധി, സൗദി കോണ്‍ട്രാക്‌ടേഴ്‌സ് അതോറിറ്റി എന്നിവ അറിയിച്ചു.

കോണ്‍ട്രാക്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഏതാനും തൊഴില്‍ മേഖലകള്‍ സൗദിവല്‍ക്കരിക്കാനാണ് ശ്രമം.

കോണ്‍ട്രാക്ടിങ് മേഖലയില്‍ 30 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 90 ശതമാനത്തിലേറെയും വിദേശികളാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സൂപ്പര്‍വൈസര്‍, കണ്‍സ്ട്രക്ഷന്‍ ടെക്‌നീഷ്യന്‍, സ്‌പേസ് ടെക്‌നീഷ്യന്‍, റോഡ് ടെക്‌നീഷ്യന്‍ എന്നീ നാലു തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് പദ്ധതിയെന്ന് മാനവശേഷി വികസന നിധി വ്യക്തമാക്കിയത്

സ്വദേശി യുവാക്കള്‍ക്ക് ഈ തൊഴിലുകള്‍ക്ക് ആവശ്യമായ പരിശീലനം സൗദി ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയിനിങ് കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും.

പരിശീലനത്തിനിടയ്ക്കും ജോലിയില്‍ പ്രവേശിച്ച ആദ്യ ഘട്ടത്തിലും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും മാനവശേഷി വികസന നിധി നല്‍കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *