സൗദി അറേബ്യയിൽ ഇന്ന് 159 പേർക്ക് പുതിയതായി രോഗം സ്ഥിരികരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 159പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു .   കൊവിഡ് വ്യാപനം ഒമ്പത് മാസത്തെ ഏറ്റവും താഴ്‍ന്ന നിലയിലായി. 210 പേർ കൊവിഡ്  മുക്തരായി.

രാജ്യത്ത് വിവിധയിടങ്ങളിലായി 13 പേർ മരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 359274 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 349624 ആയി ഉയർന്നു.  ആകെ മരണസംഖ്യ 6002 ആയി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത്  ബാക്കിയുള്ളത് 3648 പേർ മാത്രമാണ്.

ഇതിൽ 550 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 65, മക്ക 24,  മദീന 22, കിഴക്കൻ പ്രവിശ്യ 21, അസീർ 10, തബൂക്ക് 7, ഖസീം 4, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, ജീസാൻ 2, ഹാഇൽ 2, നജ്റാൻ 1.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *