സൗദി അറേബ്യയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും സൗദി പൗരനും കൊല്ലപ്പെട്ടു

റിയാദ് :  സൗദി അറേബ്യയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും മറ്റൊരു സൗദി പൗരനും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

സൗദി പൗരന്‍ കുടുംബ തര്‍ക്കം കാരണം തന്‍റെ ഭാര്യാസഹോദരനെ തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ അയാള്‍ വെടിയുതിര്‍ത്തു.

പിന്നീട് തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.

ഒരു പൊലീസുകാരെന്റ കാലിലും വെടിയേറ്റു. അവിടെ നിന്ന് മുങ്ങിയ പ്രതിയെ 300 കിലോമീറ്റര്‍ അകലെ നിന്നാണ് പിന്നീട് പിടികൂടിയത്. ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *