അബുദാബി : യുഎഇയില്‍ 17 പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2250 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 3684 പേര് രോഗമുക്തരാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,97,701 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.91 കോടി കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 3,70,425 ആണ്. ഇവരില്‍ 3,59,697 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചിട്ടുള്ളത്.
1,125 മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ 9,603 ആണ്. പരാമവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നല്കാന് ലക്ഷ്യമിട്ട് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് അധികൃതര്‍.