പുതിയ കെ പി സി സി സെക്രട്ടറിമാർക്ക് സ്വീകരണം നൽകി ഇൻകാസ് അബുദാബി

അബുദാബി:  ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മറ്റി ഇന്ദിര പ്രിയദർശിനിയുടെ 36-ാമത് രക്ത സാക്ഷിത്ത്വ ദിന അനുസ്മരണ സമ്മേളനതോട് അനുബന്ധിച്ച്  കോഴിക്കോട് ജില്ലയിലെ പുതിയ കെപിസിസി സെക്രട്ടറിമർക് സ്വീകരണം നൽകി.

പരിപാടിയിൽ പുതുതായി സെക്രട്ടറിമാരായി ചുമതലയേറ്റ അഡ്വ: ഐ.മൂസ്സ, ശ്രീ. വി.എം ചന്ദ്രൻ കക്കട്ടിൽ , ശ്രീ. സത്യൻ കടിയങ്ങാട് എന്നിവർക്ക് ഓൺലൈൻ സൂം മീറ്റിംഗ് വഴി സ്വീകരണം നൽകി.

പരിപാടി കെപിസിസി ജനറൽ സെക്രട്ടറി ഡോ: മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്യുകയും  ഇന്ദിര ഇന്ത്യയുടെ ഉരുക്ക് വനിത എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ശ്രീ. നവാസ് എം.ഇ യുടെ അധ്യക്ഷതയിൽ ശ്രീ. സുഹൈർതളീക്കര സ്വാഗതം പറഞ്ഞു.

ശ്രീ. അനുരാമത്തായി, ശ്രീ. ടി എ നാസർ, ശ്രീ. യേശുശീലൻ, ശ്രീ. സലിം ചിറക്കൽ, ശ്രീ. നിബു സാം ഫിലിപ്, ശ്രീ.ഇഖ്ബാൽ ചെക്യാട് എന്നിവർ ആശംസകൾ അർപ്പിച്ചു.

ശ്രീ. ബഷീർ അത്രിങ്കൽ, ശ്രീ.രാജേഷ് വടകര, ശ്രീ. നോബിൻ ആന്റണി, ശ്രീ. ജലീൽ കാപ്പാട്, ശ്രീ.യാസർ താളിക്കുനി, ശ്രീ. കുഞമ്മദ് വടകര, ശ്രീ. നബീൽ വട്ടോളി, ശ്രീ. ജാഷിർ കെ.പി, ശ്രീ. മുനീർ മുതിരയിൽ, ശ്രീ.നൗഫൽ കാപ്പാട് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.

ഉജ്വല വിജയമായ ഈ പരിപാടിയിൽ ശ്രീ. റിയാസ് എടി പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *