ഏപ്രിലിൽ സൗദിയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കലിൽ വർധനവ്

റിയാദ് : ഏപ്രിൽ മാസത്തിൽ സൗദിയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കലിൽ 35.6 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി സൗദി സെൻട്രൽ ബാങ്ക് ‘സമ’ അറിയിച്ചു.

349 കോടി റിയാലിന്റെ വാർഷിക വർധനവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ പന്ത്രണ്ടാം മാസവും വിദേശികളിൽ നിന്നുള്ള പണമയക്കലിൽ വർധനവ് രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പണമയക്കലിൽ 770 ദശലക്ഷം റിയാലിന്റെ (5.5 ശതമാനം) കമ്മി വന്നെങ്കിലും കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് വർധനവാണ്.

ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം സൗദി അറേബ്യയ്ക്ക് പുറത്തുള്ള വിദേശ കൈമാറ്റം 13.28 ബില്യൺ റിയാൽ (3.54 ബില്യൺ ഡോളർ) ആണ്.

2020 ൽ ഇതേ കാലയളവിൽ ഇത് 9.79 ബില്യൺ റിയാൽ (2.61 ബില്യൺ ഡോളർ) ആയിരുന്നു.

ഈ വർഷം 2021 മുതൽ അയച്ച പണം ഏകദേശം 50.69 ബില്യൺ റിയാലാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 16.1 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 43.64 ബില്യൺ റിയാൽ ആണ് അയച്ചത്. 7.04 ബില്യൺ റിയാലിന്റെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്.

വിദേശത്ത് നിന്ന് സ്വദേശികളുടെ പണമയയ്ക്കൽ ഏപ്രിലിൽ 67 ശതമാനം വർധിച്ച് 4.94 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.95 ബില്യൺ റിയാൽ ആയിരുന്നു.

1.98 ബില്യൺ റിയാലിന്റെ വർധനവ് ആണ് രേഖപ്പെടുത്തിയത്.

2021 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ, വിദേശത്ത് നിന്നുള്ള സ്വദേശികളുടെ പണമടയ്ക്കലിൽ 24.2 ശതമാനം കുറയുകയാണുണ്ടായത്. മാർച്ചിൽ 6.5 ബില്യൺ റിയാൽ അയച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *