കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന ; വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്റെ നാലിരട്ടിയിലേറെ

കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്റെ നാലിരട്ടിയിലേറെയാണ് വിമാനക്കമ്ബനികള്‍ കൂട്ടിയത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കണക്കിലെടുത്താണ് യാത്രാക്കൂലി കൂട്ടിയിരിക്കുന്നത്.

Loading...

സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ്. വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയതും ഈ മേഖലകളിലേക്കുള്ള സര്‍വ്വീസുകളിലാണ്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ വിമാന കൂലി നല്‍കണം.

ശരാശരി 18000 രൂപ ഉണ്ടായിരുന്നിടത്താണ് ഈ നിരക്ക് യുഎഇയിലേക്ക് 22000 മുതല്‍ 30000 വരെയാണ് നിരക്ക്. ആറായിരമായിരുന്നു ഇത്. വേനലവധി കഴിഞ്ഞ് തിരിച്ചു പോകുന്നവര്‍ ഇതോടെ ദുരിതത്തിലായി. യാത്രക്കാരുടെ തിരക്ക് ഏറിയതിനൊപ്പം ഇന്ധന നിരക്ക് ഉയര്‍ന്നതും നിരക്ക് വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ് വിമാനക്കമ്ബികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത മാസം പകുതി വരെ ഗഫ് മേഖലയിലേക്കുള്ള വിമാനയാത്രാക്കൂലി ഈ നിലയില്‍ തുടരുമെന്നാണ് സൂചന.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *