കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: വിദേശികളയക്കുന്ന പണത്തിലെ വര്‍ദ്ധനവ് സംബന്ധിച്ച റിപ്പോര്‍ട്ട് കുവൈത്ത് സെന്‍ട്രല്‍ ബാങ്കാണ് പുറത്തുവിട്ടു. ഈ വര്‍ഷത്തെ സാമ്ബത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷത്തില്‍ ഏഴ് ബില്യണ്‍ ആയിരുന്നത് 2019 ആദ്യ പകുതിയില്‍ 8.6 ബില്യണ്‍ ആയി വര്‍ദ്ധിച്ചതായിട്ടാണ് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Loading...

ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ നാല് ബില്യണ്‍ ആയിരുന്നത് രണ്ടാമത് ക്വാര്‍ട്ടറില്‍ 4.6 ബില്യണ്‍ ആയി ഉയര്‍ന്നു. 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 70.5 ശതമാനവും വിദേശികളാണ്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യ 4.8 മില്യണ്‍. അതില്‍ 3.4 മില്ലിയനും വിദേശികളാണ്. അവരില്‍ 10 ലക്ഷത്തിലേറെയുള്ള ഇന്ത്യക്കാരാണ് മുന്‍പന്തിയില്‍.

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍ എന്നീ ഏഷ്യന്‍ രാജ്യക്കാരും ഈജിപ്ത്, ലബനാന്‍ എന്നീ അറബ് രാജ്യക്കാരുമാണ് ഏറ്റവും കൂടുതല്‍ പണം അയക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *