ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രവാസികളുടെ തുടര്‍ച്ചയായ ആത്മഹത്യകള്‍…

മനാമ: ബഹ്‌റൈനില്‍ ചെറിയ ഒരിടവേളക്കുശേഷം ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യകള്‍ വാര്‍ത്തയായി മാറുന്നു. രണ്ടുമാസം മുമ്പുവരെ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യ വാര്‍ത്തകള്‍ കേട്ടുണരുന്നത് വലിയ പുതുമയല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്നുപേര്‍ വിത്യസ്ത സംഭവങ്ങളിലായി ജീവനൊടുക്കിയത് ഇന്ത്യന്‍ സമൂഹത്തില്‍ നടുക്കമുണ്ടാക്കിയിട്ടുണ്ട?. ഇന്നലെ മരിച്ച ഉത്തര്‍പ്രദേശിയുടെ മരണ കാരണം സാമ്ബത്തിക പ്രതിസന്ധി, മകന്റെ അസുഖം എന്നിവ കൊണ്ടാണന്നാണ് സൂചന.

ഫെബ്രുവരി എട്ടിന് മലയാളി നഴ്‌സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നു.ഇവരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയശേഷം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഫെബ്രുവരി പത്തിന് ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ തമിഴ്‌നാട് സ്വദേശിനിയും ജീവനൊടുക്കിയിരുന്നു. ഇവര്‍ ബഹ്‌റൈന്‍ ബേയിലെ കടലില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ലഭിച്ച സൂചന. ശക്തമായ ബോധവത്കരണത്തിലൂടെയും കൗണ്‍സിലിങ്ങിലൂടെയും മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നവര്‍ക്ക് സാന്ത്വനം നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *