റൂമിലുള്ള കൂട്ടുകാരടക്കമുള്ളവരും കുടുങ്ങുന്നു…സൗദി മലയാളികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുമ്പോള്‍

ദമ്മാം : ആത്മഹത്യയില്‍ നാട്ടില്‍ റെക്കോര്‍ഡിടുന്ന മലയാളികള്‍ ഗള്‍ഫിലും ഒട്ടും പിന്നിലല്ല…സഹപ്രവര്‍ത്തകരെ കൂടി കുടുക്കിലാക്കുന്ന ഇത്തരം പ്രവാസി ആത്മഹത്യകള്‍ സൗദിയില്‍ വര്‍ധിച്ചു വരികയാണ്. സൗദി അറേബ്യയിലുളള മലയാളികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം ആറ്പ്രവാസി മലയാളികളാണ് രാജ്യത്ത് ജീവനൊടുക്കിയത് .സാമ്പത്തിക കടബാധ്യതയോ ,തൊഴിലിടങ്ങളില്‍ നിന്നോ ,വീട്ടില്‍ നിന്നോ ഉള്ള മാനസിക പ്രശ്‌നങ്ങളാണ് കൂടുതല്‍ ആളുകളും പെട്ടെന്ന് ജീവനൊടുക്കാന്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്.

ആത്മഹത്യക്കായി താമസസ്ഥലമാണ് തെരെഞ്ഞെടുക്കുന്നതിനാല്‍ കൂടെയുള്ള സഹപ്രവര്‍ത്തകരോ ,സുഹൃത്തുക്കളോ ആണ് പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അകപെടുന്നത് .ചിലപ്പോള്‍ ദിവസങ്ങളോളം നിരപരാധികളെ ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിപ്പിക്കും തെളിവ് ലഭിച്ചില്ലെങ്കില്‍ അവര്‍ കുടുങ്ങുകയും ചെയ്യും . ഇത്തരം കേസുകളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പല കാരണത്താല്‍ വൈകുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ജിസാനില്‍ മലപ്പുറം മൊറയൂര്‍ സ്വദേശി മനങ്ങറ്റ ഹുസ്സന്‍ എന്ന ബാബുവിനെ (40 )ജിസാന്‍ ബെയ്ഷിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .കഴിഞ്ഞ 10 – വര്‍ഷത്തോളമായി സൗദിയിലുള്ള ബാബു സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രെവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നര വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളു.

കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ ,മാവേലിക്കര സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര കല്ലുമല മംഗലശ്ശേരില്‍ പീതാംബരന്റെ മകന്‍ ശ്രീകുമാറിനെയാണ് (48) താമസസ്ഥലത്തെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു ഇദ്ദേഹം . കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചു കിടക്കാന്‍ പോയതായി സുഹൃത്തുക്കള്‍ പറഞ്ഞു .

രാവിലെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിലെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട് .

റിയാദില്‍ മലയാളി യുവാവ് ഈ വര്‍ഷം ഒക്ടോബര്‍ 29 -ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു . കൊട്ടാരക്കര തുറവൂര്‍ ഓടാനവട്ടം ആര്‍.എസ് ഭവനില്‍ രണ്‍ദീര്‍നെ(30 ) യാണ് റിയാദിലെ എക്സിറ്റ് 8- ലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം .ഇന്നലെ രാത്രിയോടെ സഹപ്രവര്‍ത്തകര്‍ ജോലികഴിഞ്ഞ് വന്നപ്പോള്‍ റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു .പോലീസ് എത്തിയാണ് മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത് . അവിവാഹിതനായിരുന്നു പരേതന്‍.

2019 ജൂലായ് 14 -ന് സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമില്‍ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീം (52) താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇത്തരത്തില്‍ ഈ വര്‍ഷം തന്നെ നിരവധി പ്രവാസി മലയാളികളാണ് ആത്മഹത്യ ചെയ്തത്. സൗദി അറേബ്യയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതക്ക് തടയിടാന്‍ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ രംഗത്തുവരണമെന്നും സാമൂഹികപ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *