മനാമ : ഇന്ത്യയുടെ 70 ആം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്റിന് ഇന്ത്യ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം ‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നു. വെരീതാസ് പബ്ലിക് റിഷേഷന്‍സ്, ബഹ്റിന് കേരളീയ സമാജം എന്നിവരുമായി സഹകരിച്ചാണ് ‘ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച്ച (ഫെബ്രുവരി 1) ബഹ്റിന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 137 ടീമുകളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മത്സരാര്‍ത്ഥികള്‍ വൈകിട്ട് 4.30 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്റ്റര്‍.
ബി ഐ ഇ സി ഫ് പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഇവന്റ് ജനറൽ കൺവീനർ പവിത്രൻ നീലേശ്വരം, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ദേവരാജ്, ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, അജി പി ജോയ്, അനൂപ് , പ്രോഗ്രാം കൺവീനർ കമാലുധീൻ, ഇവന്റ് കോർഡിനേറ്റർ ബബിന, മീഡിയ കോഓർഡിനേറ്റർ സുനിൽ തോമസ് റാന്നി എന്നിവർ ഇന്ത്യൻ ഡിലൈററില് സംഘടിപിച്ച പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.