യു എ ഇയിലേക്കുള്ള യാത്ര അനുമതി; തിരിച്ചെത്താനുള്ള നേട്ടോട്ടത്തില്‍ ഇന്ത്യക്കാരടക്കമുള്ള മലയാളികള്‍

അബുദാബി : ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസിന് അനുമതി ലഭിച്ചതോടെ തിരിച്ചെത്താനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുകയും യാത്രയ്ക്ക് 96 മണിക്കൂർ മുൻപ് കോവിഡ് പരിശോധിച്ച െനഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാണ് യാത്രാനുമതി ലഭിക്കുക.

റജിസ്ട്രേഷനും പരിശോധനാ ഫലവും യഥാസമയം ലഭിക്കാനുള്ള പ്രയാസമാണ് ഇപ്പോൾ അലട്ടുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

യുഎഇ വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയ 90 ശതമാനം പേർക്കും അനുമതി ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു.

തൃശൂർ നീണ്ടൂർ സ്വദേശിയും അബുദാബി ഗുവൈഫാത്ത് അതിർത്തിയിൽ ക്ലിയറിങ് സ്റ്റാഫുമായ ആഷിഫ് ഒട്ടേറെ തവണ റജിസ്റ്റർ ചെയ്തെങ്കിലും അനുമതി ലഭിച്ചില്ല.

വിവാഹത്തിനായി ജനുവരിയിൽ നാട്ടിലെത്തിയ ആഷിഫ് അവധി കഴിഞ്ഞ് തിരിച്ചുവരാനിരിക്കവെയാണ് കോവിഡ് മൂലം യാത്ര മു‍ടങ്ങിയത്.

ഇതിനിടെ വീസാ കാലാവധിയും തീർന്നെങ്കിലും ഇത്തരക്കാർക്ക് ഡിസംബർ വരെ യാത്രാനുമതി ഉണ്ടെന്നതു മാത്രമാണ് ഏക ആശ്വാസമെന്നും പറഞ്ഞു.

ഇതുപോലെ നിരവധി പേരാണ് റജിസ്റ്റർ ചെയ്തിട്ടും അനുമതി ലഭിക്കാതെ പ്രയാസപ്പെടുന്നത്.

രോഗ ലക്ഷണമില്ലാതെ കോവിഡ് പരിശോധന നടത്തുന്നതിനും ചിലയിടങ്ങളിൽ പ്രയാസം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ‍

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലെ ചിലയിടങ്ങളിൽ പരിശോധിക്കൂവെന്നാണ് അറിയുന്നത്.

ഫലം ലഭിക്കാനും ദിവസങ്ങൾ എടുക്കും. അപ്പോഴേക്കും 96 മണിക്കൂർ പിന്നിട്ടീൽ വീണ്ടും പരിശോധിക്കേണ്ടിവരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ചില പ്രദേശങ്ങളിൽ അംഗീകൃത ലബോറട്ടറികളുടെ എണ്ണം വളരെ കുറവായതും ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ളതിനാൽ ഇതര സ്ഥലങ്ങളിൽ പോയി പരിശോധിക്കാനുള്ള പ്രയാസവുമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ച ലബോറട്ടറിയിൽനിന്നാണ് പിസിആർ ടെസ്റ്റ് നടത്തേണ്ടത്. പട്ടിക ചുവടെ.

ഇന്ത്യയിൽ ആകെ 1132 ലാബുകൾ; കേരളത്തിൽ 45

തിരുവനന്തപുരം

 •  ഗവൺമെന്റ് മെഡിക്കൽ കോളജ്
 • രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
 • സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി
 • ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്
 • റീജനൽ കാൻസർ സെന്റർ
 • നിംസ് മെഡ്സിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, അരലുമൂട്, നെയ്യാറ്റിൻകര
 • മൈക്രോബയോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആനമുഖം, ആനയറ.
 • ഡിപ്പാർട്ടമെന്റ് ഓഫ് മെഡിസിൻ, പിആർഎസ് ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ്, കിള്ളിപാലം

ആലപ്പുഴ 

 • നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂനിറ്റ്
 • ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ്

കോട്ടയം 

 • ഗവൺമെന്റ് മെഡിക്കൽ കോളജ്
 • ഡിസ്ട്രിക്ട് ടിബി സെന്റർ
 • ഇന്റർയൂനിവേഴ്സിറ്റി

പത്തനംതിട്ട

 • റീജനൽ പബ്ലിക് ഹെൽത് ലബോറട്ടറി
 • ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ലബോറട്ടറി, കുട്ടപ്പുഴ തിരുവല്ല
 • കൊല്ലം
 • ഗവൺമെന്റ് മെഡിക്കൽ കോളജ്
 • ഡിസ്ട്രിക്ട് പബ്ലിക് ഹെൽത് ലബോറട്ടറി
 • ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജ്

എറണാകുളം

 • ഗവൺമെന്റ് മെഡിക്കൽ കോളജ്
 • ഡിപ്പാർട്ട്മെന്റ് ഓഫ് പാത്തോളജി ആൻഡ് ലാബ് മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി, കോതാട്
 • ഐഎൻഎച്ച് സഞ്ജീവനി
 • ഡിഡിആർസി എസ്എൽആർ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, പനമ്പിള്ളി നഗർ
 • ലാബ് സർവീസസ് ഓഫ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ‍ഡ് റിസർച്ച് സെന്റർ, പോനേക്കര
 • മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകണ്ഠത്ത് റോഡ്
 • രാജഗിരി ഹോസ്പിറ്റൽ ലബോറട്ടറി സർവീസസ്, ചുണങ്ങംവേലി, ആലുവ

തൃശൂർ

 • ഗവൺമെന്റ് മെഡിക്കൽ കോളജ്
 • ജൂബിലി മിഷൻ മെഡിക്കൽ കോളജ്

പാലക്കാട് 

 • ഡിസ്ട്രിക് ഹോസ്പിറ്റൽ
 • ഡിസ്ട്രിക്ട് ടിബി സെന്റർ
 • ഡെയ്ൻ ‍ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ആർസി റോഡ്
 • ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, അവിറ്റിസ് സൂപ്പർ സെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, നെമ്മാറ
 • ഡിപ്പാർട്ട്മെന്റ് ഓഫ് മോളികുലാർ ബയോളജി, ഒറ്റപ്പാലം

മലപ്പുറം 

 • ഗവൺമെന്റ് മെഡിക്കൽ കോളജ് മഞ്ചേരി
 • അൽസലാമ ഡയഗ്നോസ്റ്റിക് സെന്റർ തലക്കടത്തൂർ തിരൂർ

കോഴിക്കോട് 

 • ഗവൺമെന്റ് മെഡിക്കൽ കോളജ്
 • മിംസ് ലാബ് സർവീസസ് ഗോവിന്ദപുരം
 • എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
 • അസ ഡയഗ്നോസ്റ്റിക്സ് സെന്റർ, സ്റ്റേഡിയം പുതിയറ റോഡ്
 • അശ്വിനി ഡയഗ്നോസ്റ്റിക് സർവീസസ്, ജയിൽ റോഡ്
 • ലബോറട്ടറി മെഡിസിൻ, പ്രീമിയം മെഡിക്കൽ ആൻഡ് ഹെൽത്കെയർ പ്രൊവൈഡേഴ്സ് പ്രൈവറ്റ് ലിമിറ്റ‍്, കരാപറമ്പ
 • മൈക്രോ ഹെൽത്ത് ലൈബ്സ്, എംപിഎസ് ടവർ

വയനാട്

 • ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി

കണ്ണൂർ

 • ഗവൺമെന്റ് മഡിക്കൽ കോളജ്
 • മലബാർ കാൻസർ സെന്റർ

കാസർകോട്

 • സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള പെരിയ

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *