കുവൈത്ത് സിറ്റി∙ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ,കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതാലുമായി കൂടിക്കാഴ്ച നടത്തി.
എൻജിനീയറിങ് മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്ന കാര്യങ്ങൾ സംബന്ധിച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്തു.
വിദേശ എൻജിനീയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എൻജിനീയർമാർ പ്രതിസന്ധി നേരിടുന്നുണ്ട്.
കുവൈത്ത് നിശ്ചയിച്ച മാനദണ്ഡവും ഇന്ത്യയിലെ വ്യവസ്ഥകളും തമ്മിൽ പൊരുത്തപ്പെടാത്തതാണ് കാരണം
.ഇരു രാജ്യങ്ങളും തമ്മിൽ ഈ വിഷയത്തിൽ വിവിധതലങ്ങളിൽ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരം ആയിട്ടില്ല.