ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: കോട്ടയം സ്വദേശിക്ക് 7.5 കോടിയുടെ ഭാഗ്യം

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 7.5 കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം.

Loading...

കോട്ടയം സ്വദേശിയായ വ്യവസായി രാജൻ കുര്യൻ (43) ആണു കോടിപതിയായത്. 2852  എന്ന  നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യദേവതയുടെ അനുഗ്രഹം.

നേരത്തെ നടന്ന മിക്ക നറുക്കെടുപ്പുകളിലും യുഎഇയിലെ പ്രവാസി മലയാളികളാണു സമ്മാനം നേടിയിരുന്നത്.

കഴിഞ്ഞ ഒക്ടോബർ മുതലാണ് രാജൻ ഒാൺലൈനിലൂടെ ടിക്കറ്റ് എടുക്കാൻ തുടങ്ങിയത്. കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ബിസിനസ് കോവിഡ‍ിന് ശേഷം മന്ദീഭവിച്ചിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പ്രയാസകരമായ ഇൗ സാഹചര്യത്തിൽ ലഭിച്ച വലിയ സമ്മാനം ആഹ്ളാദം തരുന്നുവെങ്കിലും കോവി‍ഡ് ദുരിതമനുഭവിക്കുന്നവരെയോർത്ത് ദുഃഖിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയിൽ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകാനാണ് തീരുമാനം.

കൂടാതെ, മക്കളായ ബ്രയാൻ കുര്യൻ, ബെല്ല ആൻ കുര്യൻ എന്നിവരുടെ ഭാവിക്ക് വേണ്ടിയും ബിസിനസ് മെച്ചപ്പെടുത്താനും ഉപയോഗിക്കും. കോവിഡ് സാഹചര്യങ്ങൾ സൃഷ്ടിച്ച വെല്ലുവിളികൾക്കിടെ ലഭിച്ച അനുഗ്രഹമാണിതെന്നും രാജൻ പറഞ്ഞു.

ഇന്ത്യക്കാരനായ സെയ്ദ് ഹൈദ്രോസ് അബ്ദുല്ലയ്ക്ക് ബിഎംഡബ്ല്യു ആർ1250 ആഡംബര വാഹനവും കുവൈത്ത് സ്വദേശിക്ക് ബിഎംഡബ്ല്യു എംബിഐ കാറും സ്വിറ്റ്സർലൻഡ് പൗരന് റേഞ്ച് റോവർ സ്പോർട്സ് വാഹനവും ലഭിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *