കുവൈത്തിലേക്കുള്ള തിരിച്ച് പോക്ക് സാധ്യമല്ല…ഇന്ത്യക്കാരന്റെ വിരലടയാളമെടുത്ത് നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ നാടുകടത്തി. ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് ഇന്ത്യക്കാരനെ തിരിച്ചുവരാന്‍ കഴിയാത്തവിധം വിരലടയാളമെടുത്ത് നാടുകടത്തിയത്.

Loading...

കുറ്റാന്വേഷണ വകുപ്പിന്റെ പരിശോധനയില്‍ ക്രിമിനല്‍ കുറ്റം തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. മുമ്ബും പ്രതി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും കുറ്റാന്വേഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഈ രീതിയിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇത്തരം കേസുകളില്‍ വിരലടയാളവും റെറ്റിനയുമടക്കമുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ശേഖരിച്ച ശേഷമാണ് നാടുകടത്തുന്നത്. ശേഖരിക്കപ്പെടുന്നവ കമ്ബ്യൂട്ടറുകളില്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് ഒരിക്കലും ആ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *