ഇ​ന്ത്യ​ന്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ള്‍​ക്ക്​ അം​ഗീ​കാ​ര​മി​ല്ല -മ​ന്ത്രാ​ല​യം

മ​സ്​​ക​ത്ത് ​: ഇ​ന്ത്യ​യി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ള്‍​ക്ക്​ അം​ഗീ​കാ​ര​മി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള​ത​ട​ക്കം ഒ​മാ​ന്​ പു​റ​ത്തെ മ​റ്റു ചി​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കും​ ഒ​മാ​ന്‍ അം​ഗീ​കാ​രം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഒ​മാ​നി ഇ​ത​ര വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര-​അ​ക്കാ​ദ​മി​ക്​ യോ​ഗ്യ​താ തു​ല്യ​ത ക​മ്മി​റ്റി​യു​ടേ​താ​ണ്​ ന​ട​പ​ടി.

ഒ​രു ഇ​ന്ത്യ​ന്‍ അ​പേ​ക്ഷ​ക​ന്‍ വി​ദൂര വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​​റ്റി​നോ​ടൊ​പ്പം നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ് കമ്പ്യൂട്ടര്‍ ആ​ന്‍​ഡ്​​ ടെ​ക്​​നോ​ള​ജി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും യു.​ജി.​സി അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​തി​​​ന്‍റെ തു​ല്യ​ത​യും അം​ഗീ​ക​രി​ച്ചി​ല്ല.

നാ​ഷ​ന​ല്‍ അ​സ​സ്​​മെന്‍റ് ആന്‍ഡ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​​​ന്‍റെ (നാ​ക്​) അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ പു​ണെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ എ​ന്‍​ജി​നീ​യ​റി​ങ്​ ആ​ന്‍​ഡ്​ ടെ​ക്​​നോ​ള​ജി​യു​ടെ സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​​​ന്‍റെ തു​ല്യ​ത അ​പേ​ക്ഷ​യും ത​ള്ളി.

ഇ​ന്ത്യ​ന്‍ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്​ ‘നാ​ക്​​’ അം​ഗീ​കാ​രം.

ഇ​ന്ത്യ​ക്ക്​ പു​റ​മെ ബ്രി​ട്ട​ന്‍, മൊ​റോ​ക്കോ, ഇൗ​ജി​പ്​​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ല വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അം​ഗീ​കാ​രം നി​ഷേ​ധി​ച്ച​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ലു​ള്ള ഡോ. ​രാം​മ​നോ​ഹ​ര്‍ ലോ​ഹ്യ അ​വ​ധ്​ സ​ര്‍​വ​ക​ലാ​ശാ​ല സ​യ​ന്‍​സ്​ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​​​ന്‍റെ തു​ല്യ​ത​യും ക​മ്മി​റ്റി നി​ഷേ​ധി​ച്ചു. ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ മ​ന്ത്രാ​ല​യം ശി​പാ​ര്‍​ശ ചെ​യ്യാ​ത്ത​താ​ണ്​ ഈ ​വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​നം.

മ​ന്ത്രാ​ല​യ​ത്തി​ല്‍ അ​ക്ര​ഡി​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള ഇ​ന്ത്യ​ന്‍ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തും അം​ഗീ​കാ​രം നി​ഷേ​ധി​ക്കാ​ന്‍ കാ​ര​ണ​മാ​ണ്. ഇ​തേ സ്​​ഥാ​പ​ന​ത്തി​ല്‍​നി​ന്നു​ള്ള സ​യ​ന്‍​സി​ലെ മാ​സ്​​റ്റ​ര്‍ ബി​രു​ദ​ത്തി​​​ന്‍റെ തു​ല്യ​ത​യും ക​മ്മി​റ്റി ത​ള്ളി​ക്ക​ള​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ ഈ ​സ്​​ഥാ​പ​ന​ത്തെ ശി​പാ​ര്‍​ശ ചെ​യ്യു​ന്നി​ല്ലെ​ന്നും ക​മ്മി​റ്റി അ​റി​യി​ച്ചു. 2007ല്‍ ​സി​ക്കിം മ​ണി​പ്പാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കി​യ ​ഐ.​ടി സ്​​പെ​ഷ​ലൈ​സേ​ഷ​നോ​ടെ​യു​ള്ള സ​യ​ന്‍​സ്​ ബി​രു​ദ​ത്തി​​​ന്‍റെ തു​ല്യ​താ അം​ഗീ​കാ​ര​വും നി​ഷേ​ധി​ച്ച​തി​ല്‍ ഉ​ള്‍​പ്പെ​ടും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലാ​ണ്​ പ​ഠ​നം ന​ട​ന്ന​തെ​ന്ന​താ​ണ്​ കാ​ര​ണം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ത്തി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​നം ഒ​മാ​ന്‍ മ​ന്ത്രാ​ല​യം ശി​പാ​ര്‍​ശ ചെ​യ്യാ​ത്ത​താ​ണ്.

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്​ ഫി​ലോ​സ​ഫി​യി​ല്‍ പി​എ​ച്ച്‌.​ഡി എ​ടു​ത്ത​യാ​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യും അം​ഗീ​ക​രി​ച്ചി​ല്ല. അ​പേ​ക്ഷ​ക​ന്​ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ബാ​ച്​​​ല​ര്‍ ബി​രു​ദ​വും മാ​സ്​​റ്റ​ര്‍ ബി​രു​ദ​വും ഇ​ല്ലാ​ത്ത​താ​ണ്​ ഇ​തി​ന്​ കാ​ര​ണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *