ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ എംബസി

ദോഹ : ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനായി ആരംഭിച്ച ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ എംബസി.

Loading...

നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട, ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം.

ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. റജിസ്‌ട്രേഷന്‍ തുടരുന്നത് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിലും മറ്റും ബുദ്ധിമുട്ട് തുടരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പോകുന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ റജിസ്റ്റര്‍ ചെയ്യേണ്ട

നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തവര്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും എംബസി നിര്‍ദേശിച്ചു.

നാട്ടിലേക്ക് മടങ്ങാനായി വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തവരെ ടിക്കറ്റ് എടുക്കാനായി വിളിക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നാണ് മറുപടി നല്‍കുന്നതെന്നും എംബസി ട്വിറ്റില്‍ പറയുന്നു.

ഇത്തരം മറുപടികള്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. നാട്ടിലേക്ക് അടിയന്തരമായി പോകണം എന്നുറപ്പുള്ളവര്‍ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും എംബസി നിര്‍ദേശിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *