ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കുവൈത്തില്‍ എത്തിച്ചു.

കുവൈത്ത് സിറ്റി : ഇന്ത്യയിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ കുവൈത്തില്‍ എത്തിച്ചു.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച, ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസാണ് കുവൈത്തില്‍ എത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വാക്സിന്‍ കുവൈത്തിലെത്തിച്ചത്.

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് ജിസിസി ആരോഗ്യ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഏപ്രിലോട് കൂടി 30 ലക്ഷം ഡോസ് ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന്‍ രാജ്യത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളില്‍ എത്തിച്ച ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *