സ്വദേശിവല്‍ക്കരണം ; സ്വകാര്യ മേഖലയില്‍ കരാറുകള്‍ 86 ശതമാനം പൂര്‍ത്തിയായി

റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ചുള്ള കരാറുകള്‍ 86 ശതമാനം പൂര്‍ത്തീകരിച്ചെന്നു സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Loading...

2021 വരെ 3,60,000 തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നതാണ് ഈ കരാറുകള്‍.

അഞ്ചു മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത വര്‍ഷം വരെ 1,24,000 ജോലികള്‍ സ്വദേശിവല്‍ക്കരണത്തിന് തീരുമാനിച്ചിട്ടുണ്ട്.

സ്വയം തൊഴില്‍, വിദൂരജോലി, ഫ്‌ലക്‌സിബിള്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് നിയമനിര്‍മ്മാണം നടത്തിയിരുന്നു.

ഇതുവഴി 2022 വരെ 2,68,000 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യം.

ബിരുദധാരികളായ പരിശീലനം നേടിയവര്‍ക്കും തൊഴിലന്വേഷിച്ച് ധാരാളം സമയം ചെലവഴിച്ചവര്‍ക്കും ജോലി നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി

സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയം പദ്ധതികള്‍ നടപ്പാക്കി വരികയാണ്.

ഇത് സംബന്ധിച്ച് ഓരോ മേഖലയിലെയും സ്വദേശിവല്‍ക്കരണ നടപടികള്‍ വിലയിരുത്താന്‍ ഗവര്‍ണറേറ്റിന് കീഴില്‍ പ്രത്യേക സമിതിയുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *