സ്വദേശിവൽക്കരണം; ശൂറ ചർച്ച നാളെ;

റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ ഉയർന്ന തസ്തികകളിൽ 75% സ്വദേശിവൽക്കരണം സംബന്ധിച്ച നിർദേശം ശൂറാ കൗൺസിൽ നാളെ ചർച്ച ചെയ്യും.

തൊഴിൽ നിയമത്തിലെ 26ാം അനുഛേദം ഭേദഗതി ചെയ്താണ് നിയമം നടപ്പാക്കുക

ഇതുസംബന്ധിച്ച് യുവജന, സാമൂഹിക, കുടുംബകാര്യ സമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.  പുതിയ നീക്കം കൗൺസിൽ അംഗീകരിച്ചാൽ മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

മൊത്തം തൊഴിലാളികളുടെ 75% സ്വദേശികൾ ആയിരിക്കണമെന്ന് തൊഴിലുടമകളോട് നിർദേശിക്കുന്നതാണ് പുതിയ ഭേദഗതി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ രാഷ്ട്രത്തിനും തൊഴിൽ വിപണിക്കും  അനിവാര്യമായ വിദേശ ജോലിക്കാരെ നിലനിർത്തേണ്ടതിനാലാണ് സ്വദേശിവൽക്കരണം ഉന്നത തസ്തികകളിൽ മാത്രമാക്കി പരിമിതപ്പെടുത്തുന്നതെന്നാണ് സൂചന.

അവശേഷിക്കുന്ന 25% വിദേശികൾ മുഖേന സ്വദേശികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *