സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ കാർബൺ രഹിത നഗരവും സജ്ജമാക്കുന്നു

റിയാദ് :  സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ കാർബൺ രഹിത നഗരവും സജ്ജമാക്കുന്നു.

ദ് ലൈൻ എന്നു പേരിട്ട പദ്ധതി പരമ്പരാഗത നഗര സങ്കൽപങ്ങളെ പൊളിച്ചെഴുതും വിധം വിഭിന്നമായിരിക്കുമെന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

കാറുകളും തെരുവുകളുമില്ലാത്ത ഭാവി നഗരം 170 കിലോമീറ്റർ ചുറ്റളവിലായിരിക്കും സജ്ജമാക്കുക.

മനുഷ്യർ ഇന്നു നേരിടുന്ന വെല്ലുവിളിക്കുള്ള പരിഹാരവും പ്രതികരണവുമായിരിക്കും ഇതെന്നും പറഞ്ഞു.

തിരക്ക്, ഗതാഗത കുരുക്ക്, മലിനീകരണം എന്നിവകൊണ്ട് വീർപ്പുമുട്ടുകയാണ് ഓരോ വികസനമെന്നും ദ് ലൈനിൽ അതുണ്ടാകില്ലെന്നും പറഞ്ഞു.

സൗദി വിഷൻ 2030ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യ വൽകരണത്തിന്റെ   പ്രധാന മുന്നേറ്റമായി നിയോം മാറും.

3.8 ലക്ഷം തൊഴിലവസരങ്ങളുണ്ടാകും. 10 വർഷത്തിനകം സമ്പദ് വ്യവസ്ഥയിലേക്ക് 18000 കോടി റിയാൽ സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *