ബാഗേജില്ലാത്തവര്‍ക്ക് പുത്തന്‍ ഓഫറുകളുമായ് ഇത്തിഹാദ് എയര്‍വേയ്‌സ്

അബുദാബി: ബാഗേജില്ലാത്തവര്‍ക്ക് പുത്തന്‍ ഓഫറുകളുമായ ഇത്തിഹാദ് എയര്‍വേയ്‌സ്. ഇത്തരം യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഒരുക്കിയാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കൈയില്‍ കരുതാവുന്ന ഏഴുകിലോ ബാഗേജ് ഒഴികെ മറ്റുബാഗേജൊന്നുമില്ലാത്ത ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കായിരിക്കും ഈ സൗജന്യം ലഭിക്കുക.

ഡിസംബര്‍ 18 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ യാത്ര ചെയ്യാം. അബുദാബി, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിരക്ക് കുറയ്ക്കുക. ബിസിനസ് യാത്രകള്‍ക്കും വാരാന്ത്യയാത്രകള്‍ക്കും പോകുന്ന അധികം ബാഗേജില്ലാത്ത സ്ഥിരംയാത്രക്കാര്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബുലൂക്കി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *