ഗള്‍ഫിനെ വിഴുങ്ങി ഭീമന്‍ തിരമാലകള്‍ വരുന്നു ; ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ ജിയോസ്റ്റോമില്‍

ദുബായ്: സുനാമിയെ വെല്ലുന്ന ഭീമന്‍ തിരമാലകള്‍ കടലില്‍ നിന്നും ഗള്‍ഫ് തീരത്തേക്ക് ശക്തിയായ് അടിച്ചു കയറുന്നു. അംബര ചുബികളായ വമ്പന്‍ കെട്ടിടങ്ങളുടെ മുകളിലൂടെ വെള്ളം ഒഴുകുന്നു. കണ്ടാല്‍ വിറച്ചു പോവുന്ന ഇത്തരമൊരു ദൃശ്യം എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നത് ചിന്തിച്ചിട്ടുണ്ടോ. ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയില്‍ ചിത്രീകരിക്കുകയാണ് ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം.

സിനിമയുടെ ട്രെയിലറിലാണ് ഗള്‍ഫ് മേഖലയെ സാങ്കല്‍പ്പികമായി ‘തകര്‍ക്കുന്ന’ ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഡെന്‍ ഡെല്‍വിന്‍ സംവിധാനം ചെയ്ത സിനിമ ഈ മാസം 19നാണ് യുഎഇയില്‍ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായമാണ് ചെയ്തത്. ഷൂട്ടിങ്ങിന് ടാക്‌സ് ഇളവും നല്‍കി. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജഖലീഫയും വിഡിയോയില്‍ ഉണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *