സൗദി തൊഴില്‍ മേഖലയിലെ വിദേശികളുടെ കുത്തകയ്ക്ക് പൂട്ട് വീഴുന്നു

റിയാദ് : എഞ്ചിനീയറിങ്, നഴ്‌സിങ് ജോലികളില്‍ രണ്ട് വിദേശരാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കണമെന്ന് സൗദി ശൂറ കൗണ്‍സില്‍ ്. സുപ്രധാന ജോലികള്‍ വിദേശികള്‍ കൈകാര്യം ചെയ്യുന്നത് പരിശോധിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തോടാണ് ശൂറ ആവശ്യപ്പെട്ടത്.

Loading...

സൗദിയിലെ ചില ജോലി മേഖലകള്‍ ഏതാനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കുത്തകയാക്കിവെച്ചിട്ടുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം. തൊഴില്‍ മന്ത്രാലയത്തിന്റെ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണിത്.

എഞ്ചിനീയറിങ്, നഴ്‌സിങ് എന്നീ മേഖലയില്‍ രണ്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുത്തക നിലനിര്‍ത്തുന്നതെന്ന് ശൂറ അംഗം ഡോ. നാസിര്‍ അല്‍കര്‍ദീസ് പറഞ്ഞു. ഇവരെ ഈ ജോലികളില്‍ നിന്ന് പിരിച്ചുവിട്ട് പകരം പരമാവധി സ്വദേശികളെ നിയമിക്കണം. സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ അവസരം തുറക്കാന്‍ ഇത് കാരണമാവും. ചില തൊഴിലുകളില്‍ വിദേശികളുടെ കുത്തക നിലനില്‍ക്കുന്നുണ്ട്. അതവസാനിപ്പിക്കല്‍ സ്വദേശിവത്കരണത്തിന് അനിവാര്യമാണ്.

തൊഴില്‍ വിപണിയെ മന്ത്രാലയം അവലോകനം ചെയ്യണമെന്നും ശൂറ അഭിപ്രായപ്പെട്ടു. എന്നാല്‍ ഏതെല്ലാം തൊഴിലുകളില്‍ ഏത് രാജ്യക്കാര്‍ കുത്തക നിലനിര്‍ത്തുന്നു എന്ന് ശൂറ വ്യക്തമാക്കിയിട്ടില്ല. വനിതകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് ശൂറ അഭ്യര്‍ഥിച്ചു.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *