കല(ആർട്ട്‌) കുവൈറ്റ് – “കേരളീയം-2019” അവിസ്മരണീയമായി

കല(ആർട്) കുവൈറ്റ് സംഘടിപ്പിച്ച “കേരളീയം-2019” പ്രോഗ്രാം കുവൈറ്റ് ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. മുസ്തഫ അൽ മൊസാവി ഭദ്രദീപം തെളിയിച്ചു ഉൽഘാടനം ചെയ്തു. 2018-ലെ കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം കരസ്ഥമാക്കിയ ഫാ. ഡേവിസ് ചിറമേല്‍ മുഖ്യാഥിതി ആയിരുന്നു. ഡോ. മുസ്തഫ അൽ മൊസാവി പുരസ്‌കാര സമർപ്പണം ഫാ. ഡേവിസ് ചിറമേല്‍ന് നൽകിക്കൊണ്ട് നിർവഹിച്ചു. മലബാർ ഗോൾഡ് കുവൈറ്റ് ഹെഡ് അഫ്സൽ ഖാൻ ഫാ. ഡേവിസ് ചിറമേല്‍നെ പൊന്നാട അണിയിച്ചു ആദരിച്ചു. ഡോ. അമീറും കല(ആർട്) കുവൈറ്റ് പ്രസിഡന്റ് മുകേഷും ചേർന്ന് സാംബശിവൻ അവാർഡ് തുക അൻപതിനായിരം രൂപയുടെ ചെക്ക്‌ ഫാ. ഡേവിസ് ചിറമേല്‍ന് നൽകി. ഡോ. മുസ്തഫ അൽ മൊസാവിക്കുള്ള ഉപഹാരം ഫാ. ഡേവിസ് ചിറമേലും നൽകി.

Loading...

മെയ്-3 ആം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് അബ്ബാസിയ ഓക്‌സ്‌ഫോർഡ്‌ പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഹാളിൽ വെച്ചായിരുന്നു പരിപാടി. അവയവദാന അവബോധ സെമിനാറും സാംസ്‌കാരിക സമ്മേളനവും വിബിൻ കലാഭവൻ ടീം ഒരുക്കിയ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രസിഡന്റ് മുകേഷിന്റെ അധ്യക്ഷതിയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി. കെ. ശിവകുമാർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ രാഗേഷ് പി. ഡി. കേരളീയം റിപ്പോർട്ടിങ്ങും സാംകുട്ടി തോമസ് പ്രശസ്തിപത്രാവതരണവും നിർവഹിച്ചു. ഡോ. അമീർ ആശംസാപ്രസംഗം നടത്തി. മീഡിയ കൺവീനർ ജെയ്സൺ ജോസഫ് നന്ദി പറഞ്ഞു. സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്, അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദശം പകര്‍ന്നു ഫാ. ഡേവിസ് ചിറമേല്‍ നടത്തുന്ന ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാനവസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ലോകത്തിന് കാട്ടിത്തന്നത് വി.പി. മുകേഷ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് നടന്ന സെമിനാറിൽ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ചും അതുമൂലം ഉണ്ടാകുന്ന ജീവിത മൂല്യത്തെക്കുറിച്ചും ഫാ. ഡേവിസ് ചിറമേല്‍ വിശദമായിത്തന്നെ പ്രതിപാദിച്ചു സംസാരിച്ചു. പ്രേക്ഷകരുടെ സംശയങ്ങൾക്ക് അപ്പപ്പോൾ തന്നെ മറുപടി പറഞ്ഞു കൊണ്ട് സെമിനാർ മികവുറ്റതാക്കി. സെമിനാറിൽ സംസാരിച്ച ഡോ. മുസ്തഫ അൽ മൊസാവി, കുവൈറ്റിൽ നടത്തിവരുന്ന അവയവദാന അവബോധ പരിപാടികളെക്കുറിച്ചും കുവൈറ്റ് ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ സൗജന്യമായി വിദേശികൾക്കും കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിയായുള്ള സൗകര്യങ്ങളെ കുറിച്ചും അറിയിച്ചു.

കല(ആർട്) കുവൈറ്റ് ഭാരവാഹികളായ സമീർ, അമ്പിളി, അനീഷ്, രതിദാസ്, സന്തോഷ്, മുസ്തഫ, റിജോ, വിഷ്ണു, അനിൽ, ഉല്ലാസ്, ഹക്കീം എന്നിവർ പരിപാടി നിയന്ത്രിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *