വടകര സ്വദേശിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ശമ്പളമില്ലാത്ത ജോലി; പരാതി കൊടുത്തതിന് പാസ്‌പോര്‍ട്ട് മുക്കി പ്രതികാരം; കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ കുടുങ്ങി

ഷാ​ര്‍​ജ:  ഇങ്ങനെയൊക്കെ ചെയ്യാമോ…അതും ഒരു പ്രവാസി മറ്റൊരു പ്രവാസിയോട്…അതും മലയാളികളുടെ നേതൃത്വത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ്. കമ്പനിയുടമ ത​ട​ഞ്ഞു വെ​ച്ച പാ​സ്പോ​ര്‍​ട്ട്, നി​യ​മ ഇ​ട​പെ​ട​ലി​ലൂ​ടെ തി​രി​കെ ല​ഭി​ച്ചെ​ങ്കി​ലും വ്യാ​ജ പ​രാ​തി മൂ​ലം നാ​ട​ണ​യാ​നാ​കെ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ദു​രി​ത​ത്തി​ല്‍. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി ബോ​ട്ട് ജെ​ട്ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്​​മാ​നാ​ണ് ക​മ്ബ​നി​യു​ടെ പ​ക​വീ​ട്ട​ലി​നി​ര​യാ​യി പ്ര​വാ​സ​ഭൂ​മി​യി​ല്‍ ന​ര​കി​ക്കു​ന്ന​ത്. ഷാ​ര്‍​ജ നാ​ഷ​ണ​ല്‍ പെ​യി​ന്‍​റ്സി​നു സ​മീ​പം കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ 2010 മു​ത​ല്‍ 9 ​വ​ര്‍​ഷ​ത്തോ​ളം ജോ​ലി നോ​ക്കി​യി​രു​ന്നു മു​ജീ​ബ് റ​ഹ്മാ​ന്‍.

Loading...

കമ്പനിക്കാ​യി ആ​ത്മാ​ര്‍​ത്ഥ​മാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ത​നി​ക്ക്​ ലീ​വ് സാ​ല​റി​യോ നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റോ
കമ്പനി ന​ല്‍​കാ​റി​ല്ലാ​യി​രു​ന്നു, മാ​ത്ര​മ​ല്ല വി​സ​യു​ടെ ചി​ല​വും സ്വ​ന്തം ശ​മ്ബ​ള​ത്തി​ല്‍ നി​ന്നും ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു പ​തി​വെ​ന്നും മു​ജീ​ബ് പ​റ​യു​ന്നു.

ചെ​യ്യു​ന്ന ജോ​ലി​ക്ക​നു​സ​രി​ച്ചു​ള്ള യാ​തൊ​രു വി​ധ പു​രോ​ഗ​തി​യു​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​വി​ടെ നി​ന്ന് ജോ​ലി നി​ര്‍​ത്താ​ന്‍ തീ​രു​മാ​ച്ച്‌
കമ്പനി മാ​നേ​ജ​രോ​ട് ഇ​ത​റി​യി​ക്കു​ക​യും നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട ഇ​തു​വ​രെ​യു​ള്ള സ​ര്‍​വീ​സ് അ​ല​വ​ന്‍​സ്, ലീ​വ് അ​ല​വ​ന്‍​സ്, നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് മു​ത​ലാ​യ​വ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ന​ല്‍​കാ​ന്‍ സാ​ധ്യ​മ​ല്ല എ​ന്നാ​യി​രു​ന്നു കമ്പനി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

തു​ട​ര്‍​ന്ന് 9 ​വ​ര്‍​ഷം ജോ​ലി ചെ​യ്ത​തി​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ല​ഭി​ക്കാ​ന്‍ ലേ​ബ​ര്‍ ഡി​പ്പാ​ര്‍​ട്മ​ന്‍റി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​നൊ​ടു​വി​ല്‍ ഒ​മ്ബ​തു​വ​ര്‍​ഷം മു​ജീ​ബി​ന്‍റ സ​ര്‍​വീ​സ് അ​ല​വ​ന്‍​സാ​യി 28000 ദി​ര്‍​ഹ​മും നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റും ന​ല്‍​കാ​ന്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.എ​ന്നാ​ല്‍ കമ്പനി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ കൂ​ട്ടാ​ക്കാ​തെ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

മു​ജീ​ബി​ന്‍റ ശമ്പളത്തില്‍ നി​ന്നും ഈ​ടാ​ക്കി ന​ല്‍​കി​യി​രു​ന്ന വി​സ​യു​ടെ​യും ടി​ക്ക​റ്റി​ന്‍റ​യും ചെ​ല​വു​ക​ളു​ടെ ര​സീ​തു​ക​ള്‍ കാ​ണി​ച്ച്‌ വി​സ​യും ടി​ക്ക​റ്റും സൗ​ജ​ന്യ​മാ​യി ന​ല്കാ​റു​ണ്ടെ​ന്ന് കാ​ണി​ക്കു​ന്ന വ്യാ​ജ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ കോ​ട​തി അ​ല​വ​ന്‍​സ് ഇ​ന​ത്തി​ല്‍ ന​ല്കാ​ന്‍ വി​ധി​ച്ച 28000 ദി​ര്‍​ഹം വെ​റും 7000 ദി​ര്‍​ഹ​മാ​ക്കി ചു​രു​ക്കു​ക​യും നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ന​ല്കാ​ന്‍ വി​ധി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ 7000 ദി​ര്‍​ഹം​സും ടി​ക്ക​റ്റും ന​ല്‍​കു​ക​യും പാ​സ്പോ​ര്‍​ട്ട്​ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് ക​മ്ബ​നി അ​ധി​കൃ​ത​ര്‍ വാ​ക്ക് ന​ല്‍​കു​ക​യും ചെ​യ്തു.

കി​ട്ടി​യ കാ​ശും കൊ​ണ്ട് ടി​ക്ക​റ്റി​ലു​ള്ള തി​യ്യ​തി​ക്ക് നാ​ട്ടി​ല്‍ പോ​വാ​ന്‍ എ​ല്ലാ​വി​ധ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ദു​ബാ​യ് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ മു​ജീ​ബ് പാ​സ്സ്പോ​ര്‍​ട്ടി​നാ​യി ക​മ്ബ​നി അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍, അ​ത് ന​ല്‍​കാ​തെ ത​നി​ക്കെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ നി​സ്സ​ഹ​നാ​യ മു​ജീ​ബ് ത​നി​ക്കെ​തി​രെ വ​ല്ല കേ​സു​ക​ളു​മു​ണ്ടോ എ​ന്ന് കോ​ട​തി​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ കമ്പനി അ​ധി​കൃ​ത​ര്‍ ക​ള്ളം പ​റ​ഞ്ഞാ​ണ് യാ​ത്ര മു​ട​ക്കി​യ​തെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. ക​മ്ബ​നി​ക്കെ​തി​രെ ലേ​ബ​ര്‍ കേ​സ് കൊ​ടു​ത്ത​തി​നാ​ല്‍ പാ​സ്സ്‌​പോ​ര്‍​ട്ട് ത​രി​ല്ലെ​ന്നാ​യി​രു​ന്നു ല​ഭി​ച്ച പ്ര​തി​ക​ര​ണം.

തു​ട​ര്‍​ന്ന് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ലാം പാ​പ്പി​നി​ശ്ശേ​രി ഇ​ട​പെ​ട്ട് സം​സാ​രി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി കാ​ണാ​ത്ത​തി​നാ​ല്‍ ക​മ്ബ​നി​ക്കെ​തി​രെ​യും ക​മ്ബ​നി സ്പോ​ണ്‍​സ​റാ​യ യു.​എ.​ഇ സ്വ​ദേ​ശി​നി​ക്കെ​തി​രെ​യും ക​മ്ബ​നി​യു​ട​മ​സ്ഥ​നെ​തി​രെ​യും ഷാ​ര്‍​ജ അ​തി​വേ​ഗ കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ പാ​സ്സ്‌​പോ​ര്‍​ട്ട് തി​രി​കെ ല​ഭി​ക്കു​ന്ന​ത്.

കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ആ​നു​കൂ​ല്യ​ങ്ങ​ളും പാ​സ്‌​പോ​ര്‍​ട്ടും വാ​ങ്ങാ​ന്‍ പോ​യ​പ്പോ​ള്‍ കമ്പനി അ​ധി​കൃ​ത​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ല്‍ മു​ജീ​ബി​നെ​തി​രെ കമ്പനി ക്രി​മി​ന​ല്‍ കേ​സ് ന​ല്‍​കി​യ​തി​നാ​ല്‍ യു.​എ.​ഇ വി​ട്ടു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇൗ ​പ്ര​വാ​സി. മു​ജീ​ബി​നെ​തി​രെ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും ഭ​ക്ഷ​ണ​ത്തി​നു പോ​ലും വ​ക​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ല്‍ എ​ങ്ങ​നെ കേ​സ് ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇൗ ​പ്ര​വാ​സി​യെ​ന്നും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ലാം പാ​പ്പി​നി​ശ്ശേ​രി പ​റ​ഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *