രാജ്യാന്തര കരാട്ടേ സെമിനാർ: യുഎഇ പട്ടികയിൽ കണ്ണൂര്‍ക്കാരനും, മുഹമ്മദ് ഫായിസ് ജപ്പാനിലേക്ക്

അബുദാബി: ∙ ജപ്പാനിലെ ടോകിയോവിൽ ഇൗ മാസം 30 മുതൽ ഡിസംബർ നാലു വരെ നടക്കുന്ന രാജ്യാന്തര കരാട്ടേ സെമിനാറിനു യുഎഇയിൽ നിന്നു ക്ഷണിക്കപ്പെട്ടവരിൽ കണ്ണൂർ കണ്ണപുരം സ്വദേശി മുഹമ്മദ് ഫായിസും.

28 വർഷമായി കരാട്ടെ രംഗത്ത് സജീവ സാന്നിധ്യമായ ഫായിസ് മികച്ച പരിശീലകനും വിവിധ ചാംപ്യൻഷിപ്പുകളിലെ വിധികർത്താവുമാണ്.  1994 ൽ ഹർഷി സൻബോ ഹിമാബുക്റുവിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിലും 1996ൽ എസ് ക്രിമ മാർഷൽ ആർട്ട് സിന്റെ നേത്രത്വത്തിൽ നടന്ന രാജ്യാന്തര സെമിനാറിലും പങ്കെടുത്തിണ്ട്. ഫായിസിന്‍റെ നേതൃത്വത്തിൽ മൂന്ന് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.

അബുദാബി കോർപറേറ്റീവ് സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി യുഎഇയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *