കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു

വള്ളികുന്നം : കൊവിഡ് സ്ഥിരീകരിച്ചു 10 ദിവസമായി ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

വള്ളിക്കുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന്‍ മനോജ് (40) ആണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലാണെന്നാണ് മനോജ് വീട്ടില്‍ അറിയിച്ചിരുന്നത്.

തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ച് അസുഖം കുറവുള്ളതായും അറിയിച്ചിരുന്നു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണവിവരം മനോജ് ജോലി ചെയ്തിരുന്ന കമ്പനി അധികൃതരാണ് വീട്ടില്‍ അറിയിച്ചത്.

പത്ത് ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ മനോജിനു കൊവിഡ്  പോസിറ്റീവായിരുന്നെന്നും രണ്ടാമത്തെ പരിശോധനാ ദിവസമാണ് മരണം സംഭവിച്ചതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

രണ്ടാമത്തെ പരിശോധനയ്ക്കായി സ്രവം എടുത്തിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *