കൊവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്​: കൊവിഡ്​ ​ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു.

മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങൽ നജീബ്(50) ആണ് ചൊവ്വാഴ്​ച പുലർച്ചെ റിയാദിലെ ആശുപത്രിയിൽ​ മരിച്ചത്​. നാലുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരിശോധനയിൽ കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു. പരേതനായ തിരികൊട്ടിൽ കോയയുടെയും മൈമൂനത്തി​െൻറയും മകനാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: റൈഹാനത്ത്. മക്കൾ: ജഹാന ഷെറിൻ, ജസീം, ജാഹിസ്. സഹോദരങ്ങൾ: ഹമീദ് (റിയാദ്), നസീമ, റജീന.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട്, വെൽഫെയർ വിങ്​ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *