നിര്‍മ്മാണ സൈറ്റില്‍ അപകടം; പ്രവാസി മലയാളി മരിച്ചു

അബുദാബി: യുഎഇയിലെ സാദിയാത്ത് ദ്വീപില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.

Loading...

നിര്‍മ്മാണ സൈറ്റില്‍ പൈലിങ് ഫൗണ്ടേഷന്‍ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസന്‍ മാത്യുവിന്റെ മകന്‍ യേശുദാസ് ലാലു(52) മരിച്ചത്

മറ്റൊരു ജീവനക്കാരനായ തമിഴ്‌നാട് നാഗപട്ടണം സ്വദേശി സമ്പന്തമിന്റെ മകന്‍ അമ്പഴകനെ(30) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാവിലെ 9.30ടെയാണ് അപകടമുണ്ടായത്. മുസഫ കേന്ദ്രമായ നെയ്തില്‍സ് എക്‌സ്‌പെര്‍ട്‌സ് മാന്‍പവര്‍ സര്‍വിസസ് കമ്പനിയിലെ ജീവനക്കാരാണിവര്‍.

അമ്പഴകനെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. യേശുദാസിന്റെ മൃതദേഹം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: രജില, മക്കള്‍: സിനി സലോമി, സിജി സലോമി. അബുദാബി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *