കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്കത്ത്: കൊവിഡ് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കുഴിക്കുന്നുമ്മേൽ മൊയ്തീൻ കുട്ടി (43) ആണ് മരിച്ചത്.

ഹൃദ്രോഗിയായിരുന്ന മൊയ്തീൻ രണ്ടാഴ്ചയായി സലാല ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി പ്രവാസിയായ അദ്ദേഹം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ഷമീമ. മൂന്ന് മക്കളുണ്ട്.

കൊവിഡ് നടപടിക്രമങ്ങൾ അനുസരിച്ച്  മൃതദേഹം സലാലയിൽ തന്നെ സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി സലാല കൗൺസിലർ മൻപ്രീത് സിങ് അറിയിച്ചു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *