ദുബായ് : കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് ദുബായില്‍ മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
ദുബായില്‍ ടാക്സി ഡ്രൈവറായിരുന്നു. ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്.
കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ബുധനാഴ്ച സംസ്കരിക്കുമെന്ന് ദുബായിലെ ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി.