പ്രവാസി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയില്‍…

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു.

Loading...

ഖമീസ് മുശൈത്തില്‍ താമസിച്ചിരുന്ന തിരുവനന്തപുരം കല്ലറ സ്വദേശി നസീബാണ് (27) മരിച്ചത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കത്തിനെ തുടര്‍ന്ന് സുഹൃത്ത് ചെന്നുനോക്കിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് വര്‍ഷം മുമ്പാണ് നസീബ് അവസാനമായി നാട്ടില്‍ പോയത്. അവിവാഹിതനാണ്. ഒരു വര്‍ഷം മുമ്പാണ് മാതാവ് മരിച്ചത്.

മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കും. സഹോദരന്‍ നജീബ്, സഹോദരി ഭര്‍ത്താവ് മുജീബ് ചടയമംഗലം എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *