കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു പ്രവാസി മലയാളി ബാലന്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി ബാലന്‍ മരിച്ചു.

പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാമിന്റെയും ഡോ. സുജയുടെയും മകന്‍ നിഹാല്‍ മാത്യു ഐസക്കാണ്(13) മരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച രാത്രിയാണ് സംഭവം. റിഗ്ഗായില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില് നിന്ന് വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുവൈത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: നിഖില്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *