‘കരുതലോടെ പരിചരിച്ചവരേ, നിങ്ങളെ പ്രാർഥനയിലോർക്കും എന്നെന്നും’

അബുദാബി : കോവിഡിനെ തോൽപിച്ചു ജീവൻ തിരിച്ചുതന്ന യുഎഇയ്ക്കു ബിഗ് സല്യൂട്ടുമായി നെയ്യാറ്റിൻകര കൊളത്തൂർ ഉച്ചക്കട സ്വദേശി ഒറ്റപ്പനവിള വീട് സുരേന്ദ്രൻ (സുരേഷ്-52).

കടുത്ത രക്തസമ്മർദം കൂടിയുണ്ടായിരുന്നതിനാൽ 40 ദിവസം അബുദാബി മഫ്റഖ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷമാണ് ഡിസ്ചാർജ് ചെയ്തത്.

സഹോദരനെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ആരോഗ്യപ്രവർത്തക്കെല്ലാം വേണ്ടി ജീവതകാലം മുഴുവൻ‌ പ്രാർഥിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെയായിരുന്നു പരിചരണം. "നിങ്ങളുടെ ജീവനാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്.

‘പൂർണമായി സുഖപ്പെടുത്തിയിട്ടേ തിരിച്ചയയ്ക്കൂ, മാനസിക സമ്മർദം വേണ്ട, സമാധാനായിട്ടിരിക്കൂ, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം..’  രക്തസമ്മർദം കൂടിവരുന്ന സുരേന്ദ്രനെ ഡോക്ടർമാരും നഴ്സുമാരും ഇങ്ങനെയാണ് ആശ്വസിപ്പിച്ചത്.

പോഷകസമ്പുഷ്ടമായ ഭക്ഷണം 3 നേരവും  ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാപനത്തിന്റെ വീസയില്ലാത്ത ആളെ ജോലിക്കുവച്ചു എന്ന കുറ്റത്തിന് ഷാർജ സജ ജയിലിലായിരുന്നു സുരേന്ദ്രൻ.

3 മുറികളുള്ള ആ സെല്ലിൽ ഒരു ചൈനീസ് പൗരനെ ഏതാനും മണിക്കൂർ പാർപ്പിച്ചിരുന്നു. കേസ് തീർന്ന് പുറത്തിറങ്ങേണ്ട ദിവസമായിരുന്നു സംഭവം.

സെല്ലിലെ 46 പേരെയും ഫെബ്രുവരി 27ന് ഷാർജ, ദുബായ് ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. ഇവരിൽ 12 പേർ മലയാളികളായിരുന്നു.

ദുബായ് അൽബറാഹ ആശുപത്രിയിലായിരുന്ന സുരേന്ദ്രന്  രക്തസമ്മർദം ഏറിയതോടെയാണ്  മാർച്ച് ഒന്നിന് അബുദാബി മഫ്റഖ് ആശുപത്രിയിലേക്കു മാറ്റിയത്.

ഈ മാസം 9ന് ആശുപത്രി വിട്ടു. ആശുപത്രിയിലും തിരിച്ചും എത്തിച്ച ഷാർജ പൊലീസും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും സുരേഷ് പറഞ്ഞു.

22 വർഷമായി യുഎഇയിലുള്ള സുരേഷ് ഹൊർ അൽ അൻസിൽ സ്വന്തമായി ഇലക്ട്രിക്കൽ ബിസിനസ് ചെയ്യുകയാണ്. ഭാര്യയ്ക്കും 2 മക്കളുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *