ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്​​: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു.

Loading...

മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പരേതനായ കല്ലാക്കൽ മുഹമ്മദിന്റെ മകൻ അബ്​ദുന്നാസർ (50) ആണ്​ ജിദ്ദയ്​ക്ക്​ സമീപം റാബിഗിൽ മരിച്ചത്​. രണ്ടു പതിറ്റാണ്ടിലധികമായി റാഗിൽ ജോലി ചെയ്യുകയാണ്​.

തിങ്കളാഴ്ച രാവിലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാത്രി പത്ത് മണിയോടെ അന്ത്യം സംഭവിച്ചു. നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് തിരിച്ചെത്തിയ നാസർ അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: ഷംഷാദ, മക്കൾ: നൗഷാദ് (ദർസ് വിദ്യാർഥി കളിയാട്ടുമുക്ക് മസ്ജിദ്), റബീഹ്, ഫാത്വിമ റിഫ, സമാസ്. സഹോദരങ്ങൾ: അഹമ്മദ്, അബ്​ദുൽ അസീസ് (സൗദി), നഫീസ, കദിയുമ്മ, ആയിശാബി, സുഹ്റാബി. ഖബറടക്ക നിയമനടപടികൾ പൂർത്തിയാക്കാൻ റാബിഗ്​ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്​ദുൽ ഗഫൂർ ചേലേമ്പ്ര, മുഹമ്മദ് കുട്ടി മഞ്ചേരി, റാഫി താനൂർ, അൻവർ ചെമ്മാട് തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *