ദുബായി വിമാനത്താവളത്തിലെ ‘കുട്ടി വിഐപികള്‍’

ദുബായി വിമാനത്താവളത്തില്‍ ഇന്നു രണ്ടു കുട്ടികളായിരുന്നു VIP കള്‍. ദുബായ് സന്ദര്‍ശിക്കാന്‍ മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിയ ഇരുവരും  ഇമിഗ്രേഷന്‍ കൌണ്ടറിനു മുന്നില്‍ ആകാംക്ഷയോടെ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്സ് ഡയറക്റ്റര്‍ ജനറല്‍ മേജര്‍ മൊഹമ്മദ്‌ അല്‍ മറി കുട്ടികളെ കാബിനിലേക്ക്‌ വിളിച്ചു വരുത്തി ഇമിഗ്രേഷന്‍ നടപടികള്‍ വിവരിച്ചു കൊടുത്തു. കുട്ടികള്‍ വളരെ ആകാംക്ഷപൂര്‍വ്വം കേള്‍ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ദുബായി മീഡിയ ഓഫീസ് ട്വിട്ടറില്‍ കുട്ടികളുടെ ഫോട്ടോ സഹിതം പോസ്റ്റ്‌ ചെയ്തതോടെ ഇരുവരും വി ഐ പികളായി. ഇന്‍സ്പെക്ഷന്‍ നടത്താനായി എത്തിയതായിരുന്നു ജനറല്‍ മേജര്‍ മൊഹമ്മദ്‌ അല്‍ മറി.  രാജ്യത്തെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്സ് ഡയറക്റ്റര്‍ ആണ് തങ്ങളുടെ സംശയങ്ങള്‍ തീര്‍ത്തതെന്നു കുട്ടികള്‍ക്ക് അറിയില്ലാരുന്നു.

 

Loading...

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *