കെഎംസിസിയുടെ രണ്ടാംഘട്ട ചാർട്ടഡ് വിമാനങ്ങൾ 17 മുതൽ; 10,000 പ്രവാസികൾ നാട്ടിലേക്ക്

ഫുജൈറ : കോവിഡ് 19 പ്രതിസന്ധി കാരണം യുഎഇയിൽ നിന്നു നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാർട്ടഡ് വിമാനങ്ങൾ 17 മുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂർ റഹ് മാൻ അറിയിച്ചു.

10,000 പേർക്കു കൂടി യാത്ര ചെയ്യാനാകും. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ചാണ് ചാർട്ടേർഡ് വിമാനങ്ങളൊരുക്കുന്നത്.

യുഎഇയുടെ എല്ലാ ഭാഗത്തു നിന്നും നാട്ടിലേക്കു യാത്രയാഗ്രഹിക്കുന്നവർക്കു ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കാനാണ് പദ്ധതി.

ആകെ 70 വിമാനങ്ങൾ യാത്രക്കാരുമായി കേരളത്തിലേയ്ക്കു പറക്കും. കോഴിക്കോട് വിമാനത്താവളത്തിൽ 50ഉം കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളിൽ 10 വീതവുമാണു സർവീസുകൾ.

ഫ്ലൈ ദുബായ്, എയർഅറേബ്യ, സ്പൈസ് ജെറ്റ്, ഗോ എയർ വിമാനങ്ങൾ ദുബായ് അബുദാബി, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുമാണ് പുറപ്പെടുക.

ആദ്യഘട്ടത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി പുറപ്പെട്ട 16 വിമാങ്ങളിലായി 3000 പേർക്ക് നാട്ടിലെത്താനായി.

യാത്രക്കാരിൽ സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാത്തവരിൽ നിന്നും നിശ്ചിത നിരക്ക് ഈടാക്കിയും 20 ശതമാനം സീറ്റുകൾ നിർധനരായവർക്കു സംവരണം ചെയ്തുമാണ് സംഘടന വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും രോഗികളും ഗർഭിണികളുമായവരെയും അടിയന്തര സാഹചര്യങ്ങളിൽ ഉള്ളവരെയും നാട്ടിലെത്തിക്കുന്നതിനാണ് കെഎംസി‌സി വിമാനങ്ങൾ ചാർട്ട് ചെയ്തു യാത്രാസൗകര്യം ഒരുക്കിയത്.

കേന്ദ്ര ഗവൺമെന്റിന്റെ വന്ദേഭാരത് മിഷൻ പദ്ധതിപ്രകാരമുള്ള വിമാനങ്ങളിൽ നാട്ടിലെത്തിക്കാനാവുക വളരെ കുറച്ചാളുകളെ മാത്രമാണെന്ന യാഥാർഥ്യവും നാട്ടിലെത്താൻ കാത്തിരിക്കുന്നവരുടെ എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞതുമാണു കെഎം‌സിസി വിമാനങ്ങൾ ചാർട്ടർ ചെയ്തു യാത്രാസൗകര്യം ഒരുക്കാനായി മുന്നോട്ടു വന്നത്.

കൂടുതൽ വിമാനങ്ങൾ വേണം

യുഎഇയിലേക്ക് അനുവദിക്കുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎം‌സിസി വീണ്ടും കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.

കൂടുതൽ വന്ദേഭാരത് മിഷൻ വിമാനങ്ങൾ അനുവദിച്ചു കിട്ടുന്നില്ലെങ്കിൽ വിമാനങ്ങൾ ചാർട്ട് ചെയ്യുന്ന ദൗത്യം ജൂലൈ മാസത്തിലും തുടരാനാണു കെഎംസിസിയുടെ തീരുമാനം.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 100 വിമാന സർവീസുകളാണു ലക്ഷ്യമിടുന്നത്. കെഎംസി‌സി ലക്ഷ്യമിടുന്ന വിധത്തിൽ ചാർട്ടഡ് വിമാന സർവീസുകൾ പൂർത്തീകരിക്കാനായാൽ 30,000 പേരെ നാട്ടിലെത്തിക്കാനാകും.

കെഎംസിസി കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ നടത്തിയ കണക്കെടുപ്പിൽ 35,000 പേരാണ് അടിയന്തരമായി നാട്ടിലെത്താൻ ആഗ്രഹിക്കുന്നതായി രേഖപ്പെടുത്തിയത്.

കേന്ദ്രഗവണ്മെന്റിന്റെ വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴി നാട്ടിലെത്തുന്നവരേക്കാൾ വളരെ കൂടുതൽ ആളുകളെ കെഎംസിസി നാട്ടിലെത്തിക്കും.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 100 വിമാന സർവീസുകളാണു ലക്ഷ്യമിടുന്നത്. കെഎംസി‌സി ലക്ഷ്യമിടുന്ന വിധത്തിൽ ചാർട്ടഡ് വിമാന സർവീസുകൾ പൂർത്തീകരിക്കാനായാൽ 30,000 പേരെ നാട്ടിലെത്തിക്കാനാകും.

കെഎംസിസി കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ നടത്തിയ കണക്കെടുപ്പിൽ 35,000 പേരാണ് അടിയന്തരമായി നാട്ടിലെത്താൻ ആഗ്രഹിക്കുന്നതായി രേഖപ്പെടുത്തിയത്.

കേന്ദ്രഗവണ്മെന്റിന്റെ വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴി നാട്ടിലെത്തുന്നവരേക്കാൾ വളരെ കൂടുതൽ ആളുകളെ കെഎംസിസി നാട്ടിലെത്തിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *