ദുബായ് സർക്കാറിനൊപ്പം കൈകോർത്ത് കെ.എം.സി.സി; ഐസൊലേറ്റ് കേന്ദ്രങ്ങൾ ഒരുങ്ങി

യു.എ.ഇ: മഹാമാരിയെ നേരിടാൻ ദുബായ് നൊപ്പം കൈകോർത്ത് കെ.എം.സി.സി .

ദുബായിലെ ബർസാനിൽ ദുബായ് കെ.എം.സി സി ക്ക് ദുബായ് ഹെൽത്ത് അതോറിറ്റി അനുവദിച്ച മൂന്ന് കെട്ടിടങ്ങളിലെ ഐസൊലേറ്റ് കേന്ദ്രത്തിൻ്റെ ഫർണിഷിംഗ് ജോലികൾ പൂർത്തിയായി.

ദുബായ് കെ.എം.സി.സി സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ദുബായ് കെ എം സി സി സംസ്ഥാന കമ്മറ്റി
കോറോണ വൈറസ് പരത്തിയ ഭീതിതമായ സാഹചര്യം കണക്കിലെടുത്ത് സമാസമയങ്ങളിൽ
വേണ്ട വിധം ഇടപെട്ട് കൊണ്ടിരിക്കുന്നുണ്ട്.

എം എ യൂസഫലി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഹെൽത്ത് വിഭാഗത്തിലുള്ള പരിഗണന ഉറപ്പ് വരുത്താനും,പരമാവധി സൗകര്യങ്ങൾ സംവിധാനപ്പെടുത്താനും ,രോഗികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്ന വിധം പരിശോധനകളും ,പരിചരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ഗുണഫലം പ്രതീക്ഷിക്കാം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണ വിഷയത്തിൽ ബുദ്ധിമുട്ടുന്ന നൂറ് കണക്കിന് പേർക്ക് സമയാസമയങ്ങിലെ ഭക്ഷണത്തിന് സംവിധാനം ചെയ്തിട്ട് രണ്ട് മൂന്ന് നാളായി.

നിരവധി ആളുകൾക്ക് താമസ സൗകര്യത്തിലെ പ്രയാസങ്ങളുണ്ടായിരുന്നു വെങ്കിലും ഏറെ കുറെ പരിഹരിച്ചിട്ടുണ്ട്.

ഏത് പാതിരാവിലും സഹായ സന്നദ്ധരായി നിൽക്കുന്ന ഹെൽപ് ഡസ്ക് ടീമും,വളണ്ടിയർ വിഭാഗവും വലിയ സേവനങ്ങൾ ചെയ്ത് വരുന്നുണ്ട്.

ചില ഏരിയകളിൽ അനുഭവപ്പെടുന്ന വലിയ പ്രയാസങ്ങൾക്ക് അറുതിയാവുന്ന വിധം അൽ ബർസാനിൽ
ഒരു ഹെൽത്ത് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തി വരുന്നുണ്ട്.

കോൺസുലേറ്റ്മായും മറ്റും സമയാസമയങ്ങളിൽ ഇടപെടാൻ സംസ്ഥാന കമ്മറ്റി അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

വെളിപ്പെടുത്തലുകളോ ,ഫോട്ടോ പ്രദർശനങ്ങളോ ഒന്നുമില്ലാതെ ജില്ലാ,മണ്ഡലം ഘടകങ്ങൾ,നേതാക്കൾ , വിഷയങ്ങളിൽ ഇടപെട്ട് കൊണ്ടിരിക്കുന്നു.

തികച്ചും അകലം നിലനിർത്തി കൈകാര്യം ചെയ്യേണ്ട ഒരു വൈറസ് ബാധ എന്നതിനാൽ പല കാര്യങ്ങളും അകലത്തിൽ നിന്ന് തന്നെയാണ് ചെയ്ത് വരുന്നത് .
സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത് .

സഹായങ്ങൾക്ക് വിളിക്കാം……………………………….
സംസ്ഥാന ആക്ടിംഗ് പ്രസി:
മുസ്ഥഫ വേങ്ങര:
O55 8591080.

ജന സെക്ര:
മുസ്ഥഫ തിരുർ
050 650 2115.

ട്രഷ:
PK ഇസ്മായിൽ
O50 4550967.

ഓർഗ: സെക്ര:
ഹംസ തൊട്ടി
0504548359 .

സെക്ര: ,
ലീഗൽ സെൽ ചെയർ:
അഡ്വ: ഇബ്രാഹിം ഖലീൽ.
O558703836 .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *